Friday, 12 July 2013

മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും...



All type Technics related with Mobile and Computer
 സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ്ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്ബ്ലോഗുകള്‍, ഓര്‍ക്കുട്ട്,മലയാളം മെയില്‍, ട്വിറ്റര്‍ദേശാഭിമാനിമാതൃഭൂമിമാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്കോഡ് ഉപയോഗിയ്ക്കുന്നു. പുതിയ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെമലയാളം വായിയ്ക്കാനും എഴുതാനും പര്യാപ്തമായവയാണ്. എന്നാല്‍ മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നുഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍‌ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു.
ശ്രദ്ധിയ്ക്കുകഈ അഭ്യാസങ്ങള്‍ മുഴുവന്‍ “Opera Mini" എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തോടെ ആണ് ചെയ്യുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല. എന്നാല്‍ ആപ്പിളിന്റെ Safari ബ്രൌസറില്‍ മൊബൈല്‍ മലയാളം വായിയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു). ആയതിനാല്‍ നിലവില്‍ Opera Mini നിങ്ങളുടെ മൊബൈലില്‍ ഇല്ലായെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.
 ആന്‍ഡ്രോയിഡ് മൊബൈലുകള്‍ക്ക്, “മാര്‍ക്കറ്റില്‍ സെര്‍ച്ച് ചെയ്താല്‍ Opera Mini അനായാസം ലഭിയ്ക്കും. അല്ലാത്തവ www.m.opera.com സൈറ്റില്‍ പോയി ഡൌണ്‍‌ലോഡ് ചെയ്യുക. ഇനി:
1. OPERA MINI  ഇന്‍സ്റ്റാള്‍ ചെയ്യുക. 
2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍  config: എന്നു ടൈപ്പ് ചെയ്യുക. ( “ : “ കോളണ്‍ ചിഹ്നം ഇടാന്‍ മറക്കരുത്. )
3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.
Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക.  Save ചെയ്യുക. 
(ഒരു പക്ഷെ config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക.എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത്  വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ഞാന്‍ കുറേപ്രാവശ്യം ശ്രമിച്ചിട്ടാണ് ശരിയായത്)
 ഇനി നിങ്ങളുടെ ബ്ലോഗ്ഫേസ്ബുക്ക്വിക്കി,  മലയാളം യൂണിക്കോഡ് സൈറ്റുകള്‍ തുറന്നു നോക്കൂ..
ചില മൊബൈലുകളില്‍ ഫേസ്ബുക്ക്ഓര്‍ക്കുട്ട്ജിമെയില്‍ ഇവയൊക്കെ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കും. അവയിലൊന്നും മലയാളം കിട്ടില്ല. അവ സൈന്‍ ഔട്ട് ചെയ്തിട്ട്ഓപ്പറയില്‍ ലോഗിന്‍ ചെയ്യുക.
 മലയാളം എഴുതാന്‍:
 
കമ്പ്യൂട്ടറില്‍ കീമാന്‍ ഉപയോഗിച്ച് മലയാളം എഴുതും‌പോലെ അനായാസമാണ് ഇതെന്ന് വിചാരിയ്ക്കരുത്. അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍  മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍‌ലൈനില്‍ മാത്രമേ സാധ്യമാകൂ.

 സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക. എന്റെ സാംസങ്ങ് ടച്ച്സ്ക്രീന്‍ മൊബൈലില്‍ വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനിഎഴുത്തിലേയ്ക്ക് കടക്കാം.
 1. നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വം  http://malayalam.keralamla.com/mobile/index.php  ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)
 2. ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക.ലിപി വിന്യാസം കീമാന്‍ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.
 3. അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.
 4. ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടുംഎന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.
 5. ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.
 6. ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ   ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.
 ശ്രദ്ധിയ്ക്കുകഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍സൈറ്റും  തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക.  QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന് തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ.
 
ഉപകാര പ്രദമായാല്‍ ഷെയര്‍ ചെയ്യണേ..................

  

എങ്ങനെ പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് അണ്‍ലോക്ക് ചെയ്യാം?



മെമ്മറി കാര്‍ഡുകള്‍ ഇന്ന് നിത്യോപയോഗ വസ്തുക്കളാണ്. മൊബൈലിലോക്യാമറയിലോടാബ്ലെറ്റിലോ ഒക്കെയായി നമ്മള്‍ ഇവ എപ്പോഴും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇവയ്ക്ക് പാസ്‌വേഡ് നല്‍കിയിട്ട് പിന്നീട് ആവശ്യ സമയത്ത് മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ ?അങ്ങനെ സംഭവിച്ചാല്‍ പലപ്പോഴും വിലപ്പെട്ട പല വിവരങ്ങളുംചിത്രങ്ങളുമൊക്കെ നമുക്ക്

നഷ്ടപ്പെട്ട് പോയെന്ന് വരാം. എന്നാല്‍ പാസ്‌വേഡ് നഷ്ടപ്പെട്ടാലും മെമ്മറി കാര്‍ഡ് തുറക്കാനുള്ള വഴി പറഞ്ഞു തരാം.
മെമ്മറി കാര്‍ഡ് ഫോണില്‍ നിന്ന് പുറത്തെടുത്ത് വച്ചിരി

യ്ക്കുകയാണെങ്കില്‍ അത് തിരിച്ച് ഫോണില്‍ ഇടുക. പക്ഷെ വീണ്ടും മെമ്മറി കാര്‍ഡിന്റെ ലോക്ക് തുറ്ക്കാനുള്ള ശ്രമം ഉപേക്ഷിയ്ക്കുക.

ഫോണിലേയ്ക്ക് എഫ് എക്‌സ്‌പ്ലോറര്‍ (FExplorer) എന്ന സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് തുറക്കുക.

ആപ്ലിക്കേഷനിലെ പാത്ത് തുറന്ന് mmcstore എന്ന ഫയല്‍ തെരയുക.

കണ്ടെത്തിക്കഴിഞ്ഞാല്‍ mmcstore.txt എന്ന് പേര് മാറ്റുക.

ഇനി കമ്പ്യൂട്ടറില്‍ നോട്ട്പാഡ് തുറന്ന് ഈ ഫയല്‍ അതിലേയ്ക്ക് കോപ്പി ചെയ്യുക.

ഇപ്പോള്‍ നോട്ട്പാഡില്‍ നിങ്ങളുടെ പാസ്‌വേഡ് കാണാന്‍ സാധിയ്ക്കും..ഇത് താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ലല്ലോ ഇഷ്ടപ്പെട്ടാല്‍


Wednesday, 3 April 2013

Sevika

Election

Adhar

ALL Forms

Middile Shool

Calicut university

Lottery Results

Kerala Islamic

Torent

LIVE TV free

Indian railway

electi

BSNL

SBI online

Kerala pablic service